Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് പ്രചരിപ്പിച്ചു; 18 കാരൻ അറസ്റ്റിൽ

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 18കാരനായ യദുകൃഷ്ണനെ (കരിയോട്, കോമത്തൊടി) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വയനാട് സൈബർ പോലീസ് പിടികൂടി. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മുൻപ് ഇതേ കേസിൽ യുവാവ് അറസ്റ്റിലായിരുന്നെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടിരുന്നു. എന്നാൽ, 2026 മാർച്ചിൽ വീണ്ടും ഇയാൾ ഇതുപോലുള്ള കുറ്റകൃത്യം ആവർത്തിക്കുകയും പുതിയ പരാതികൾ ലഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയതുപോലെ, മറ്റ് രണ്ട് ഇൻസ്റ്റാഗ്രാം […]
Read more

ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; രണ്ട് വിദേശികൾ പിടിയിൽ

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്. അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

സർക്കാർ നിരോധിച്ച ചാണക പൗഡർ വിൽപന; ആറു പേർ അറസ്റ്റിൽ

കോയമ്പത്തൂർ: ചാണകം മെഴുകാനായി ഉപയോഗിക്കുന്നതും സർക്കാർ നിരോധിച്ചതുമായ ചാണക പൗഡർ വിൽപന നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 250 കിലോ നിരോധിച്ച ചാണക പൗഡർ പിടിച്ചെടുത്തു. കോയമ്പത്തൂർ സിറ്റി വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കടകളിലാണ് ചാണക പൗഡറായി ഉപയോഗിക്കുന്ന മീഥൈ‍ൻ ഡൈ, ട്രൈഫിനൈൽ മീഥൈൻ എന്നിവയുടെ ശേഖരം പിടിച്ചെടുത്തത്. ഒരേസമയം സംഘം ചേർന്ന് നടത്തിയ തിരച്ചിലിലാണ് കടകളിൽ ഇത് വിൽപനയ്ക്ക് വച്ചിരുന്ന ഇടയർ വീഥിയിൽ തിരുനീലകണ്ഠൻ (59), […]
Read more

സംഘർഷത്തിനിടെ തോക്കുചൂണ്ടിയ കേസ്പി; മൂന്നുപേർ കൂടി പിടിയിൽ

ആലപ്പുഴ: സംഘർഷത്തിനിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു–27) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെ.ടി.ഡി.സി.യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ […]
Read more

ഓണ്‍ലൈന്‍ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടന്‍ രാഗേഷിനെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഗേഷ് പ്രസിഡന്റായ ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടത്തിയത്. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിനിരയായെന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 2.22 കോടി രൂപ എത്തിയതാണ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസിലും സോസൈറ്റിക്കുമെതിരെ കേസുണ്ട്. […]
Read more

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; 10 വർഷത്തിന് ശേഷം രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് മധ്യപ്രദേശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഏപ്രിൽ 30-നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്കുപോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് […]
Read more

ഇറാൻ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Read more

നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പെടെ മൂന്നു പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം. ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Read more

സഫ്ന ഇത് ആദ്യമായല്ല; കൂടുതൽ അന്വേഷണം ഉണ്ടാകും

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ പെടുത്തി മർദിച്ച കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. പ്രതികൾക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഓന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്നക്കെതിരെയാകും കൂടുതൽ അന്വേഷണം. സഫ്ന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത് സഫ്നയായിരുന്നു. പിന്നീട് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെങ്കിലും […]
Read more

വീട്ടുവളപ്പിൽ ആറ് കഞ്ചാവ് ചെടികൾ പരിപാലിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാളയംകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ട് ചെടിച്ചട്ടികളിലായി മാറ്റി വച്ച് […]
Read more
Advertisement
WhiteswanTV Footer