Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

പത്തനാപുരത്ത് ഹാഷിഷ് ഓയിലുമായി കാപ്പാ കേസിലെ പ്രതി എക്സൈസ് പിടിയിൽ

കൊല്ലം: 280 ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതിയെ പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പാതിരിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 208.52 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പത്തനംതിട്ട ജില്ലയിലെ അടൂർ കുന്നിട ദേശത്ത് ഉഷ ഭവനിൽ രമേഷ് കുമാർ മകൻ ഉമേഷ് കൃഷ്ണ (38) ആണ് പിടിയിലായത്. ഇയാൾ നിരവധി കാപ്പാ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ […]
Read more

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്ന് രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസിനു നേരെ കയ്യേറ്റം

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു , കൂടെയുണ്ടായിരുന്ന വിപിൻരാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എളോത്ത്കണ്ടി രൂപിഷ്, കണ്ണൻ,കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് കയ്യേറ്റം ചെയ്തത്.പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ പ്രതികൾ ഇവരെ അടിക്കുകയും, ചവിട്ടുകയും ചെയ്തതിനൊപ്പം യൂനിഫോം അടക്കം വലിച്ചു കീറിയതായി […]
Read more

4.8 ഗ്രാം മെത്താഫിറ്റാമിനുമായി എഞ്ചിനിയറടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർഗോഡ് : മയക്കുമരുന്നുമായി യുവ എഞ്ചിനിയറടക്കം മൂന്നുപേരെ എക്സൈസ് എൻഫോഴ്സസ്മെന്റ്ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. എഞ്ചിനീയറായ ഫൈസലിൻ്റെ കല്ലിങ്കാലിലെ സ്ഥാപനത്തിൽ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവരിൽ നിന്നും […]
Read more

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവൽസ് ഉടമ അറസ്റ്റിൽ

മലപ്പുറം :ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കാറൽമണ്ണ 29–ാം മൈലിൽ കുന്നത്തൊടി വീട്ടിൽ ഹുസൈനെ (34) ആണ് അറസ്റ്റ് ചെയ്തത്. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പിന് ഇരയായ ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. ജില്ലയ്ക്ക് […]
Read more

യുവാവിനെ തല്ലിച്ചതച്ച സംഭവം; ആറംഗ സംഘം അറസ്റ്റിൽ, 4 പേർ ഒളിവിൽ

മലപ്പുറം: പ്രവാസി യുവാവിനെ ക്രൂരമര്‍ദനത്തിരയാക്കിയ സംഭവത്തില്‍ ആറംഗ സംഘം പിടിയില്‍. മലപ്പുറം കാപൂര്‍ വീട്ടില്‍ മുഹമ്മദ് ഷിമില്‍ (19), ആലത്തൂര്‍പടി പാടത്തുപീടിയേക്കല്‍ മുഹമ്മദ് റിസ്വാന്‍ (20), മലപ്പുറം ഡൗണ്‍ഹില്‍ ഒഴിക്കാപറമ്പത്ത് മുഹമ്മദ് ഫഹീം(20), മലപ്പുറം ഡൗണ്‍ഹില്‍ കീര്‍ത്തനത്തില്‍ കാര്‍ത്തിക് (19), മലപ്പുറം ഡൗണ്‍ഹില്‍ കാളംത്തട്ട അതുല്‍ കൃഷ്ണ (19), മഞ്ചേരി അരുകീഴായ കറുപ്പം വീട്ടില്‍ നിധിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസിലെ […]
Read more

യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

മലപ്പുറം: യുവാക്കളെ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പൂങ്ങോട് മഠത്തില്‍ പറമ്പ് വിഷ്ണു പ്രസാദ് (30) ആണ് പിടിയിലായത്. പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തു. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കാവുങ്ങല്‍ പുത്തന്‍പുരയില്‍ അഭിലാഷ് (28) വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ കാറില്‍ ജീപ്പിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ വിഷ്ണുപ്രസാദിനെ യുവാക്കൾ തടഞ്ഞതാണ് പ്രകോപനം ഉണ്ടാകാനുള്ള കാരണം. റോഡിലൂടെ വലിച്ചിഴക്കപ്പെട്ട അഭിലാഷിന് തലക്കും കാലിനും പരിക്കുണ്ട്. വാഹനമിടിച്ച സമയത്ത് കൂടെയുണ്ടായിരുന്ന […]
Read more

പ്രണയാഭ്യർഥന നിരസിച്ചു; അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്. പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് […]
Read more

ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

അടൂർ: ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദിച്ച കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവായ അടൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ സമയത്താണ് ഭർത്താവ് യുവതിയെ മർദിച്ചത്.പ്രണയിച്ചു വിവാഹം കഴിച്ചവരാണ് യുവതിയും ഭർത്താവും. ഇതിനു സഹായിച്ച യുവാവിനൊപ്പമാണ് 5 വർഷത്തിനുശേഷം യുവതി വ്യാഴാഴ്ച ഒളിച്ചോടിയത്. യുവതിയെ കാണാതായെന്ന് ഭർത്താവിന്റെ അമ്മ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവും നാട്ടിലെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും […]
Read more

വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് […]
Read more
Advertisement
WhiteswanTV Footer