Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer