Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

കരൂര്‍ ദുരന്തം; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റില്‍

ചെന്നൈ: കരൂരിലെ റാലിയില്‍ ടിവികെ പൊലീസ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. റാലിക്കായി പൊലീസ് നല്‍കിയ 11 നിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവന്‍ നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി […]
Read more

സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ 43 കാരൻ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ചെറിയകൊണ്ണി രാജേഷ് ഭവനിൽ രാജേഷ് (43) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ആര്യനാട് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ച് രാജേഷ് സഞ്ചരിച്ച വാഹനത്തിൽ നിന്നും വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിൽ നടത്തി ഡ്രൈ ഡേയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ബിയർ പിടിച്ചെടുക്കുകയും ചെയ്തു. ആകെ 22 […]
Read more

കൊട്ടക് മഹീന്ദ്രയുടെ വ്യാജ ആപ്പിൽ വമ്പൻ തട്ടിപ്പ്; കർണാടക സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് പ്രതി തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ദില്ലി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകൾ വഴിയാണ് […]
Read more

അനാഥനാണ്, ആരുമില്ലെന്ന് ഡേറ്റിംഗ് ആപ്പിലെ യുവതിയോട്; ഗർഭിണിയാക്കി യുവാവ് മുങ്ങി

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് യുവതിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. എറണാകുളം കൂത്താട്ടുകുളം പലകുഴ വില്ലേജില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖില്‍(24) ആണ് പൊലീസിന്റെ പിടിയിലായത്. താന്‍ അനാഥനാണെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞാണ് യുവതിയുമായി പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്. യുവതി ഗര്‍ഭിണിയായതോടെ അഖില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Read more

കാർ നദിയിൽത്തള്ളി ‘മരണനാടകം’, ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഭോപാൽ: കാളിസിന്ധ് നദിയിലേക്ക് കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ട, ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിക്കുവേണ്ടി മധ്യപ്രേദേശ് പോലീസും ദുരന്തനിവാരണസേനയും പത്തുദിവസത്തോളം തിരച്ചിൽ നടത്തി. നദിയിൽനിന്ന് കാർ കണ്ടെത്തിയെങ്കിലും ആളെ കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വിശാൽ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തിൽ കസ്റ്റഡിയിലെടുത്തതോടെ പുറത്തുവന്നത് വലിയൊരു തട്ടിപ്പിനുള്ള ശ്രമമാണ്. വിശാൽ സോണിക്കുവേണ്ടി 20 കിലോമീറ്ററോളം പരിധിയിൽ പത്തുദിവസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് നടത്തിയത്. 1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി […]
Read more

കെഎസ്‍യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച കേസ്; വടക്കാഞ്ചേരി സിഐയെ സ്ഥലം മാറ്റി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് സ്ഥലം മാറ്റിയത്. ക്രമസമാധാന ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു ഇന്ന് തിരുവനന്തപുരത്തേക്ക് ഷാജഹാനെ ഡിജിപി വിളിപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെഎസ്‌യു പ്രവർത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചുമാണ് പൊലീസ് കോടതിയിലെത്തിച്ചത്. […]
Read more

മദ്യപിച്ച് വാഹനപരിശോധന; MVD ഉദ്യോ​ഗസ്ഥനെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോ​ഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.
Read more

പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ട് പേര്‍ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് രണ്ടുപേര്‍ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ചത്. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു പ്രമോദ് (40), സി ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ പുന്നാട് സ്വദേശിയായ പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. യാത്രയ്ക്കിടെ വഴിതെറ്റിയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് […]
Read more

17 കാരി ഗർഭിണിയായ സംഭവം; ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ പെൺകുട്ടി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. മാസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞത്. കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വച്ച് പെൺകുട്ടി പ്രസവിച്ചു. പിന്നാലെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ആൺസുഹൃത്തായ അലിഫ് അഷ്‌കർ വിവരമറിഞ്ഞ് ഒളിവിൽ […]
Read more
Advertisement
WhiteswanTV Footer