Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

പോക്സോ കേസ്: മട്ടാഞ്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: മട്ടാഞ്ചേരിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. നസ്രത്ത് സ്വദേശി ഡാറേൽ ഡിസൂസയാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയായ പതിനൊന്നുകാരിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി കയറി പിടിച്ചെന്നും പിന്നീട് കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമത്തിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. പിന്നാലെ ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കോടതിയിൽ […]
Read more

ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമ൦; പട്ടാമ്പിയിൽ താമസ സ്ഥലത്ത് നിന്നും 4 പേരെ പിടികൂടി

പാലക്കാട്: ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിൽ കൂറ്റനാട് നിന്ന് 4 പേർ വനം വകുപ്പിൻ്റെ പിടിയിലായി. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള താമസ സ്ഥലത്തു നിന്നും പ്രതികളെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി കെ എസ് രഞ്ജു, കൊല്ലം കണ്ണനല്ലൂർ സ്വദേശി ദേവദാസ്, പാലക്കാട് വാവനൂർ സ്വദേശി പി പി ബഷീർ , കൂറ്റനാട് സ്വദേശി അഷറഫലി തുടങ്ങിയവരാണ് പിടിയിലായത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി […]
Read more

തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി. കേരളത്തിലെത്തി രഹസ്യമായി താമസിച്ചു വരികയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെയുള്ള അഞ്ചംഗ സംഘത്തെയാണ് വർക്കല പൊലീസ് പിടികൂടിയത്. മധുരൈ ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ, അരുൺ, മതിയഴകൻ, പ്രവീൺകുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. വധശ്രമക്കേസുകളിലും പന്ത്രണ്ടോളം പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ 26ന് തമിഴ്നാട്ടിൽ പിടിച്ചുപറി നടത്തിയ ശേഷം വർക്കല ഹെലിപ്പാഡിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ […]
Read more

യുവതിയുടെ ആറ് പവൻ സ്വർണവുമായി മുങ്ങി; പിന്തുടർന്ന് പിടികൂടി പൊലീസ്

മലപ്പുറം: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിൽ. ബധിരയും മൂകരുമായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഇവര്‍ തങ്ങളുടെ അവസ്ഥ മറയാക്കി യുവതിയില്‍ നിന്ന് ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചാലിശ്ശേരി പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ […]
Read more

ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാർട്ടൺ ഹില്ലിന് സമീപം നിയമ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഓഗസ്റ്റ് 15ന് രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം സംഭവച്ചത്. ലോ കോളേജ് വിദ്യാർഥിയായ കാസർഗോഡ് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് […]
Read more

മദ്യലഹരിയിൽ ബഹളം വച്ച് സ്ത്രീകളെ ആക്രമിച്ച കേസ്സിൽ 7 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അടിമലത്തുറയിൽ സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഇന്‍റർ ലോക്ക് സ്ഥാപിക്കുന്ന പണി നടക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം തടഞ്ഞുവെന്ന പേരിലായിരുന്നു ആക്രമണം. ലൂർദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി(25), കൊച്ചുപള്ളി സ്വദേശി ജിനോ(24), കരിങ്കുളം സ്വദേശികളായ അനീഷ് (24) ആർട്ടിൻ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ്(24), ഔസേഫ് (21), ഇമ്മാനുവേൽ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ […]
Read more

വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കൊടുങ്ങല്ലൂരിൽ കത്തിക്കുത്ത്

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ വാക്ക് തർക്കം കലാശിച്ചത് കത്തിക്കുത്തിൽ എടവിലങ്ങ് കാരയിൽ ആണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ […]
Read more

5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; കുടുങ്ങിയത് ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ

ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ […]
Read more

പ്രവര്‍ത്തനം നിര്‍ത്തി വച്ച ക്വാറിയിൽ 10 ലോഡ് മാലിന്യം തള്ളി; ഒരാൾ പിടിയിൽ

മലപ്പുറം: ആന്തിയൂര്‍ക്കുന്നില്‍ ജനവാസപ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ആശുപത്രി മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് ആന്തിയൂര്‍ക്കുന്ന് ഒറ്റപ്പുലാക്കല്‍ ഹസിബുദ്ദീനാണ് (35) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഹസിബുദ്ദീനെന്നും വിവിധ സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കരാറെടുത്തയാളില്‍ നിന്ന് ഉപകരാറെടുത്തതായിരുന്നു ഇയാളെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രധാന കരാറുകാരന്‍, ക്വാറിയുടമ മാലിന്യം കൊണ്ടുവന്ന ലോറിയുടമ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് […]
Read more

പൊലീസുകാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ […]
Read more
Advertisement
WhiteswanTV Footer