Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arrest

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവിനെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പൊലീസ്

വയനാട്: വയനാട് കല്‍പ്പറ്റയിൽ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പൊലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് പിടികൂടിയത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഷാജു ജോസഫും സംഘവുമാണ് പിടികൂടിയത്. ഒഡീഷയിലെ ഉള്‍ഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലര്‍ച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു നടപടി. യുവതിയുടെ […]
Read more

പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്

പാലക്കാട്: പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത് . ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി […]
Read more

ബെംഗളൂരുവിൽ എംഡിഎംഎ കടത്ത്; മുഖ്യകണ്ണി പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത് നൈജീരിയൻ സ്വദേശിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പണം പ്രതിയുടെ പക്കലെത്തിയിട്ടുണ്ട്.
Read more

മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ

കൊല്ലം: ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം ഒളിവിലാണ്. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം തകർത്ത് കവർച്ച നടന്നത്. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ […]
Read more

കാർ തടഞ്ഞ് അസഭ്യം പറഞ്ഞു, വാച്ചും മൊബൈലും തട്ടിയെടുത്തു; മൂന്ന് പേർ പിടിയിൽ

തൃശൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ അസഭ്യം പറയുകയും വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനെല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചതിന് കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും 20000 രൂപ വീതം വിലവരുന്ന വാച്ചും […]
Read more

സോനയുടെ ആത്മഹത്യ; എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച കത്തിൽ യുവതിയുടെ അമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ കത്തില്‍‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, […]
Read more

കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. 2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്നു. കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്‌ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുത്തു. […]
Read more

12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് നെന്മാറയിൽ 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം നടന്നത്. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യിൽ പിടിച്ചുവെന്നും, കൈ പിടിച്ച് വലിച്ച് തിരിക്കുകയും ചെയ്തുവെന്നുമാണ് പൊലീസിന് നൽകിയ പരാതി. നെന്മാറ പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഫാതിൽ […]
Read more

വെങ്ങന്നൂരിൽ 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂർ പൊലീസ്

പാലക്കാട്: വെങ്ങന്നൂരിൽ 2 കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂർ പൊലീസ്. ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് 24 വയസുകാരനായ പ്രതി ദീപു പിടിയിലായത്. ഇയാളെ വീട്ടുകാ‍ർ നേരത്തെ ഉപേക്ഷിച്ചതാണ്. വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന തുടരുകയായിരുന്നു. ഇങ്ങനെ സ്വന്തമായി എടുത്ത ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിൽ നിന്നാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പൊലീസ് […]
Read more

കിണറ്റിൽ വീണ് ആറുവയസുകാരൻ മരിച്ച സംഭവം; കൊലക്കുറ്റത്തിന് അമ്മ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ (30) യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ ധനജയുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ […]
Read more
Advertisement
WhiteswanTV Footer