Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

4.8 ഗ്രാം മെത്താഫിറ്റാമിനുമായി എഞ്ചിനിയറടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : മയക്കുമരുന്നുമായി യുവ എഞ്ചിനിയറടക്കം മൂന്നുപേരെ എക്സൈസ് എൻഫോഴ്സസ്മെന്റ്ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്.

എഞ്ചിനീയറായ ഫൈസലിൻ്റെ കല്ലിങ്കാലിലെ സ്ഥാപനത്തിൽ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവരിൽ നിന്നും 4.813 ഗ്രാം മെത്താംഫിറ്റമിനും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.രാജേഷ്, വി.വി.ഷിജിത്ത് ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾഓഫീസിലെ പ്രിവൻ്റീവ് ദിനേശൻ കുണ്ടത്തിൽ, ഹൊസ്‌ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെസർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Recent News

Advertisement
WhiteswanTV Footer