Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾമാത്രം; വടക്കൻ കേരളത്തിൽ രാഷ്ട്രീയ അക്രമാരോപണങ്ങൾ ശക്തമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കി നിൽക്കുന്നുള്ളൂ. ഇതിനിടയിൽ വടക്കൻ കേരളത്തിൽ രാഷ്ട്രീയ അക്രമാരോപണങ്ങൾ ശക്തമാകുന്നു.

കണ്ണൂർ നഗരസഭയിലെ ചെരിക്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയും പ്രവർത്തകരും ആക്രമിക്കപ്പെട്ടുവെന്ന പരാതിയാണ് ഉയരുന്നത്. സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കൽ (57), പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരി എന്നിവർക്കാണ് രാത്രി പ്രചാരണത്തിനിടെ മർദ്ദനമേറ്റത്. പരുക്കേറ്റവർ ഇരിക്കൂർ സിഎച്ച്സിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വിട്ടയച്ചു. വീടുകളിലെത്തിയ പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പൊലീസ് പരാതി നൽകിയിട്ടില്ല.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കും രാത്രി അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് തീവ്രത ഉയരുന്ന സാഹചര്യത്തിൽ ഇത്തരം അക്രമപരമ്പരകൾ ആശങ്കയുണ്ടാക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer