കോട്ടയം: കടുത്തുരുത്തിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കണ്ടെയിനർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം. ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ലോറിയുടെ പിൻഭാഗവും അതിനുള്ളിലുണ്ടായിരുന്ന ആഡംബര കാറും പൂർണമായും കത്തിനശിച്ചു. ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന ബെൻസ് കാറാണ് തീയിൽ നശിച്ചത്.
ഇന്ന് രാവിലെ 8.45ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടെയിനർ ലോറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് കടുത്തുരുത്തി ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






