Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

നാഗ്പൂരിൽ വൻ കഞ്ചാവ് വേട്ട; 1.49 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

നാ​ഗ്പൂർ: നാഗ്പൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് 1.49 കോടി രൂപ വിലമതിക്കുന്ന 150 കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കിൽ സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ജോഗേഷ് ധർമ്മോധർ ദേവൂരി (30), മഹേന്ദ്ര ഇർദ ദേവൂരി (40) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാഗ്പൂർ നഗരത്തിലെ ഔട്ടർ റിംഗ് റോഡിലുള്ള ഒരു ഭക്ഷണശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ച് […]
Read more

ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; അഗതിമന്ദിരത്തിലെ അന്തേവാസിയും യുവാവും അറസ്റ്റിൽ

തൃശൂർ: അഗതിമന്ദിരത്തിൽ കഴിയുന്ന ഭാര്യാവിരുദ്ധനായ ഭർത്താവ് ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), സഹവാസിയായ വിഷ്ണു (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്കുമുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് അരയ്ക്കുതാഴെ തളർന്ന ഷിബു ജോർജ് ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് അഗതിമന്ദിരത്തിലായിരുന്നു താമസം. ഭാര്യ ഇപ്പോഴും ഇയാളുടെ വീട്ടിലാണുള്ളത്. ഭാര്യ നൽകിയ പരാതിയിൽ ഷിബുവിനെതിരെ സ്ത്രീപീഡനക്കേസും നിലവിലുണ്ട്. അഗതിമന്ദിരത്തിൽ ഷിബുവിനെ പരിചരിക്കുന്നതിനിടെയാണ് വിഷ്ണുവുമായി ഇയാൾക്ക് അടുപ്പം രൂപപ്പെട്ടത്. […]
Read more

കുവൈത്തിൽ വിദേശമദ്യ വിൽപ്പന; രണ്ട് ആഫ്രിക്കൻ പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. ഇരുവരെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മംഗഫ് മേഖലയിൽ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളുമായി ബന്ധപ്പെടുകയും ഒരു കുപ്പി […]
Read more

ഓപ്പറേഷൻ തൂഫാൻ; കേരളത്തിലേക്ക് ലഹരിമരുന്നുകൾ എത്തിക്കുന്ന വിദേശികൾ പിടിയിൽ

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ സുപ്രധാന കണ്ണികളായ വിദേശികളെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പന്തളത്തെ കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവലിനെയും പത്തനംതിട്ട പെരുനാട്ടിലെ കേസില്‍ വിദേശ വനിതയായ എല്‍സിനയെയും ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളാ പൊലീസ് സംഘം ഡല്‍ഹിയിലെത്തി അവിടുത്തെ പൊലീസിന്റെ സഹായത്തോടെയാണ് അതിസാഹസികമായി നൈജീരിയന്‍ പൗരനെ പിടികൂടിയത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി മാത്രം തൂഫാന്‍ ഇന്റലിജന്‍സ് എന്ന പ്രത്യേക വിഭാഗം […]
Read more

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് പിടിയിലായത്. വീട്ടമ്മയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിച്ചതായും, തുടർന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതായും വീട്ടമ്മ മൊഴി […]
Read more

തിരുച്ചിറപ്പള്ളിയിൽ 14-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാൾ പിടിയിൽ

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലഹരിനൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഗാന്ധി മാർക്കറ്റ് പ്രദേശത്ത് പെൺകുട്ടിയെ സഹോദരന്റെ സുഹൃത്ത് മാരിശെൽവം കാറിൽ കയറ്റിക്കൊണ്ടുപോയതായാണ് വിവരം. തുടർന്ന് വാഹനത്തിനുള്ളിൽ ലഹരി കലർന്ന പാനീയം നൽകി അവശയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മറ്റ് ചിലരും ചേർന്ന് അതിക്രമം നടത്തിയതായി ആരോപിക്കുന്നു. പിന്നീട് അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ പരിശോധനയിൽ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചതായി […]
Read more

മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: മണിമലയാറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി. പിള്ള (38) യെയാണ് പൊലീസ് പിടികൂടിയത്. തിരുവൻവണ്ടൂർ സ്വദേശിനിയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയുമായ യുവതി ഏപ്രിൽ 26-നാണ് പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഭർതൃഗൃഹത്തിൽ നിന്ന് ജോലിക്കായി ഇറങ്ങിയ യുവതി സ്വകാര്യ ബസിൽ യാത്ര ചെയ്തെത്തിയ ശേഷമാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; 42കാരി പിടിയിൽ

പാലക്കാട്: നെന്മാറയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ 42കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യെയാണ് നെന്മാറ പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 10,000 രൂപ മോഷ്ടിച്ചതായാണ് കേസ്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ നെന്മാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ […]
Read more

നിരവധി ക്ഷേത്രങ്ങളിൽ മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി പണവുമായി കടന്നുകളഞ്ഞ പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കൽ സ്വദേശിയായ ആലോറമീത്തൽ നടുക്കണ്ടി പുറായിൽ റിയാസ് (41) ആണ് പിടിയിലായത്. മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പൻകാവിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സമാന രീതിയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലുള്ള ക്ഷേത്രങ്ങളിൽ റിയാസ് മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. രാത്രിയിൽ ബൈക്കിൽ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് അവസരം ലഭിക്കുന്ന ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് ഭണ്ഡാരങ്ങളുടെ […]
Read more

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് എക്സൈസിന്റെ പിടിയിൽ

തിരുവനന്തപുരം: വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിൻ (29) ആണ് നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അജിന്റെ വീട്ടുപറമ്പിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വീടിന് ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ നട്ടുവളർത്തിയിരുന്ന ചെടികൾ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതീവ ശ്രദ്ധയോടെയാണ് കഞ്ചാവ് ചെടികൾ പരിപാലിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിയിലായ അജിൻ മുമ്പും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix