തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ സുപ്രധാന കണ്ണികളായ വിദേശികളെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പന്തളത്തെ കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവലിനെയും പത്തനംതിട്ട പെരുനാട്ടിലെ കേസില്‍ വിദേശ വനിതയായ എല്‍സിനയെയും ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു.
കേരളാ പൊലീസ് സംഘം ഡല്‍ഹിയിലെത്തി അവിടുത്തെ പൊലീസിന്റെ സഹായത്തോടെയാണ് അതിസാഹസികമായി നൈജീരിയന്‍ പൗരനെ പിടികൂടിയത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി മാത്രം തൂഫാന്‍ ഇന്റലിജന്‍സ് എന്ന പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 9497979794, 9497927797, 9995966666 (വാട്‌സാപ്പ്) എന്നീ നമ്പരുകളില്‍ ലഹരിമരുന്ന് മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കാവുന്നതാണെന്നും മന്ത്രി അറിയിച്ചു






