Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OPERATION TOOFAN

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ പൊലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു. സംശയം […]
Read more

ഓപ്പറേഷൻ തൂഫാൻ; വയനാട്ടിൽ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് വയനാട് പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ. ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ സ്വദേശി ജാസിം അലി (30) എന്നിവരാണ് അറസ്റ്റിലായത്. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി കൈമാറിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂലൈ 27ന് മുത്തങ്ങയിൽ 17.188 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. […]
Read more

കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; മഞ്ചേരിയിൽ പിടിച്ചത് 10 കിലോയിലധികം

മലപ്പുറം: മഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് മഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. […]
Read more

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി സിറാജുൽ ഇസ്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബസിലാണ് ഇയാൾ വല്ലത്ത് […]
Read more

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ടതോടെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 74 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. […]
Read more

‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുകുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. bitcoin casino എസ്‌എച്ച്‌ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ട് ദിവസത്തിനകം എസ്‌ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സർവകലാശാലയിൽ […]
Read more

വിവാദങ്ങൾക്കിടയിൽ ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസറെ മാറ്റി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസർ സ്ഥാനത്ത് മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഐ.ജി പുട്ടവിമലാദിത്യയെ ചുമതലയിൽ നിന്നും മാറ്റി പകരം ഐ.ജി ആർ. നിശാന്തിനിയെ പുതിയ നോഡൽ ഓഫീസറായി ആഭ്യന്തര വകുപ്പ് നിയമിച്ചു. പുട്ടവിമലാദിത്യ അവധിയിൽ പ്രവേശിച്ചതിനാലാണ് ചുമതല മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പെട്ടെന്നുള്ള ഈ നടപടി ദുരൂഹമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിന് പിന്നാലെയാണ് ഈ നീക്കം. […]
Read more

തൂഫാനൊപ്പം നിൽക്കാൻ വിജയ് യും ഡികെയും, പിന്തുണയുമായി കേന്ദ്ര ഏജൻസികളും; പതിയെ കേരളത്തിൽ വേരുറപ്പിക്കാൻ ടിവികെ

കേരളത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന പൈശാചികതയിൽ നിന്ന് യുവതയെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് രൂപം നൽകിയ വൻപദ്ധതിയാണ് ‘ഓപ്പറേഷൻ തൂഫാൻ’. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ ഓരോ മുക്കും മൂലയും ലഹരിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ യജ്ഞം മുന്നേറുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം കേവലം ക്രമസമാധാന പാലനം മാത്രമായി കാണാതെ, നാടിന്റെ ഭാവിയെ കാത്തുസൂക്ഷിക്കാനുള്ള ഒരു വലിയ ജനകീയ പ്രതിരോധമാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മലയാള […]
Read more

ലഹരിയുടെ വേരറക്കുന്ന കേരളത്തിന്റെ പോരാട്ടവും രമേശ് ചെന്നിത്തലയുടെ ജനനായകത്വവും

കേരളത്തിന്റെ ഭരണസാരഥ്യത്തിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രമേശ് ചെന്നിത്തല നടപ്പിലാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലത്തിലും വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് കെ.പി.സി.സി. അധ്യക്ഷനായും പ്രതിപക്ഷ നേതാവായും നിയമസഭാ സാമാജികനായും പ്രവർത്തിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘകാല പരിചയസമ്പത്ത് ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. അഴിമതിരഹിതവും സുരക്ഷിതവുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ […]
Read more

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മാതൃകയായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ തൂഫാൻ ഏകോപിപ്പിക്കാൻ ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തും എസ്പി റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്ന് ലഹരിക്കടത്തിനെതിരെ വലിയ സംയുക്ത നടപടി ആരംഭിക്കുമെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix