Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OPERATION TOOFAN

ഇതാണ് പെരുമ്പാവൂരിലെ അവസ്ഥ, കേരള പൊലീസിനും സർക്കാരിനും നന്ദി; ഉണ്ണി മുകുന്ദൻ

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ പരസ്യമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അതിവേഗം ശക്തമായ നടപടി സ്വീകരിച്ച കേരള സർക്കാരിനും പൊലീസ് വകുപ്പിനും നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മയക്കുമരുന്ന് ഭീഷണിക്കും സംഘടിത ലഹരി ശൃംഖലകൾക്കുമെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് താരം നന്ദി രേഖപ്പെടുത്തിയത്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ റെയ്ഡുകൾ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിച്ചതായും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഒരു […]
Read more

ഓപ്പറേഷൻ തുഫാൻ: ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ​ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നാണ് സംഭവം നടന്നത്. ‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം […]
Read more

ഓപ്പറേഷൻ തൂഫാൻ; കേരളത്തിലേക്ക് ലഹരിമരുന്നുകൾ എത്തിക്കുന്ന വിദേശികൾ പിടിയിൽ

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ സുപ്രധാന കണ്ണികളായ വിദേശികളെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പന്തളത്തെ കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവലിനെയും പത്തനംതിട്ട പെരുനാട്ടിലെ കേസില്‍ വിദേശ വനിതയായ എല്‍സിനയെയും ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളാ പൊലീസ് സംഘം ഡല്‍ഹിയിലെത്തി അവിടുത്തെ പൊലീസിന്റെ സഹായത്തോടെയാണ് അതിസാഹസികമായി നൈജീരിയന്‍ പൗരനെ പിടികൂടിയത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി മാത്രം തൂഫാന്‍ ഇന്റലിജന്‍സ് എന്ന പ്രത്യേക വിഭാഗം […]
Read more

ബെംഗളൂരുവിൽനിന്ന് കാറിൽ എംഡിഎംഎ കൊണ്ടുവന്ന 2പേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മുഖദാർ നൈനാം വളപ്പിലെ എൻ.വി. അബ്ബാസ് (44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിൽ എസ്എസ്.പി. സക്കീർ (31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടി. പോലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്. ബെംഗളൂരുവിൽ നിന്നുള്ള ലഹരിമരുന്ന് എവിടെ നിന്നാണ് […]
Read more

പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കണ്ണൂർ: ലഹരിക്കെതിരായ കേരള പോലീസിന്റെ “ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പയ്യന്നൂരിലെ ഒരു ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ ജ്യോത്സ്യനായ പി. ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പെരിയമന ജ്യോതിഷാലയത്തിലാണ് പരിശോധന നടന്നത്. ജ്യോതിഷാലയം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും കൈമാറ്റവും നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പരിശോധനയ്ക്കിടെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനിൽ വ്യാപക തിരച്ചില്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 137 പേർ അറസ്റ്റിലായി, 104 കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വാണിജ്യ അളവിലുള്ള ലഹരി പിടികൂടാൻ കഴിഞ്ഞതായാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ 500 ഗ്രാം എംഡിഎംഎ ഉൾപ്പെടുന്നു. “അന്തര്‍സംസ്ഥാന തലത്തിലും നടപടികൾ ഉണ്ടാകും. അയല്‍ സംസ്ഥാനങ്ങളുമായി ചേർന്ന് സഹകരിച്ച് ലഹരിവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കും. പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്, ഇത്തവണ ഇത്തരം പ്രശ്‌നങ്ങൾ […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളും കോളജുകളും ഹോസ്റ്റലുകളും ലഹരി മാഫിയകളുടെ അടിവാസമാക്കി മാറ്റപ്പെടുന്നത് തടയാനായി സർക്കാർ ഓപ്പറേഷൻ തൂഫാൻ പ്രകാരം ശക്തമായ നടപടികൾ തുടങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാനും, ലഹരി വിതരണം നടത്തുന്നവരെ പിടികൂടാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അന്വേഷണത്തിനെ ഊർജിതമാക്കാനും പോലീസ് മുന്നോട്ടു പോവുകയാണ്. അയൽ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാനും ജില്ലകളിലെ ഡിജിപിമാരുമായി ഏകോപനം സാധ്യമാക്കും. സൈബർ പട്രോൾ മാർഗ്ഗം സാമൂഹ്യ മാധ്യമങ്ങളിലെ ലഹരി വിൽപ്പന തടയുകയും, കുട്ടികളെ […]
Read more

സിനിമാക്കാരുടെ കാരവനിലേക്ക് സ്വാ​ഗതം, ഈ ആർജവം MLA ഹോസ്റ്റലിലും ഉണ്ടാവണമെന്ന് ജോയ് മാത്യു

കൊച്ചി: കേരളത്തിൽ‌ നിന്ന് ലഹരിമാഫിയയെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’പരിശോധനയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് നടന്‍ ജോയ് മാത്യു. കാരവനിലുള്‍പ്പെടെ പരിശോധന നിര്‍ബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ കാരവന്‍ തന്നെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദിച്ച ജോയ് മാത്യു എല്ലാ മേഖലയിലും കാരവന്‍ ഉപയോഗിക്കുന്നുണ്ടല്ലോയെന്നും പറയുന്നു. സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷന്‍ തൂഫാന് സ്വാഗതമെന്നും ഏത് കാരവന്‍ വേണമെങ്കിലും പരിശോധിക്കാമെന്നും ജോയ് മാത്യു പറയുന്നു. സിനിമാക്കാരുടെ കാരവന്‍ പരിശോധനയ്ക്ക് ആര്‍ജവം […]
Read more

‘ഓപ്പറേഷൻ തൂഫാൻ’ തുടങ്ങി; കേരളത്തിലെ ലഹരി മാഫിയയെ തുടച്ചുനീക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികൾക്ക് തുടക്കം കുറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം ഗുരുതര സാമൂഹിക പ്രശ്നമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയയെ സംസ്ഥാനത്ത് നിന്ന് പൂർണ്ണമായും ഇല്ലാതാക്കുക ലക്ഷ്യമാണെന്നും, പോലീസ്-എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനത്തിലൂടെ പദ്ധതി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതിയുടെ നോഡൽ ഓഫീസറായി ഐജി പുട്ട വിമലാദിത്യയെ നിയമിച്ചതായി വേദിയിൽ […]
Read more

ഓപ്പറേഷൻ തൂഫാൻ: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് പിടിക്കാൻ പൊലീസ് നായയും

പാലക്കാട്: ട്രെയിനുകൾ വഴിയുള്ള ലഹരി കടത്ത് തടയാൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 60 കിലോ കഞ്ചാവ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ നടന്ന പ്രത്യേക പരിശോധനയിലാണ് ഈ നേട്ടം. പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. ലഹരിവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളായ ബിറ്റി, മാർക്കോ എന്നിവയും സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു. ജനറൽ കോച്ചുകളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടെ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix