Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ലഹരിക്കെതിരായ കേരള പോലീസിന്റെ “ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്” പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പയ്യന്നൂരിലെ ഒരു ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ ജ്യോത്സ്യനായ പി. ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പെരിയമന ജ്യോതിഷാലയത്തിലാണ് പരിശോധന നടന്നത്. ജ്യോതിഷാലയം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും കൈമാറ്റവും നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പരിശോധനയ്ക്കിടെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സംസ്ഥാനത്ത് ലഹരി ഉപയോഗവും വിൽപ്പനയും തടയാൻ കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതിയാണ് “ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്”. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനും ലഹരി ശൃംഖലകളെ കണ്ടെത്തി തകർക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ആഡംബര ഹോട്ടലുകൾ, ഡിജെ പാർട്ടികൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer