Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും: രാഹുൽ ​ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ പ്രകാരം മോദിക്ക് അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “മോദിയുടെ കൈവശമുണ്ടായിരുന്ന ഭരണ സംവിധാനം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്” എന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരാമർശം.

ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുകയാണെന്നും, വിലക്കയറ്റം രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടരുകയാണെങ്കിൽ രാജ്യത്ത് “സാമ്പത്തിക സുനാമി” ഉണ്ടാകുമെന്ന മുന്നറിയിപ്പും രാഹുൽ നൽകി.

മോദി സർക്കാരിനെതിരെ ജനങ്ങളിൽ ശക്തമായ അസന്തോഷം ഉയരുകയാണെന്നും ഭരണ സംവിധാനം തകർച്ചയിലാണെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix