ഓപ്പറേഷൻ തുഫാൻ: ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നാണ് സംഭവം നടന്നത്. കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം […]
Read more

