കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിൽ നിന്ന് കഞ്ചാവും ഒളിപ്പിച്ചിരുന്നു. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ […]
Read more