Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആണവായുധ ശേഖരം വർധിപ്പിക്കാൻ കിം ജോങ് ഉന്നിൻ്റെ ആഹ്വാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്യോങ്യാങ്: രാജ്യത്തിന്റെ ആണവായുധ ശേഷി വികസിപ്പിക്കാനുള്ള നിർദേശം ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികം വർദ്ധിച്ചതായി കിം ജോങ് ഉൻ പറഞ്ഞു. ഇത്തരത്തിൽ തുടർ പ്രവർത്തനം രാജ്യത്തിന്റെ ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ യുറേനിയം സമ്പുഷ്ടീകരണ ഫാക്ടറിയിൽ സന്ദർശനം നടത്തിയപ്പോൾ കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. രാജ്യത്തിന്റെ ആണവായുധ ശേഖരം വിപുലീകരിക്കുന്നത് സുരക്ഷാ ഭീഷണികൾ ഉൾപ്പെടെ അനിവാര്യമാണെന്നും കിം ജോങ് ഉൻ വ്യക്തമാക്കി. കോർിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയ സൈന്യം പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം യോങ്ബ്യോണിൽ ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ യുദ്ധ സാധ്യതകൾ കൂടെ കടുത്ത സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ ഈ നടപടി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അടുത്ത ആഴ്ചകളിൽ പ്യോങ്യാങ് സന്ദർശിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി, ഉത്തര കൊറിയ ആണവായുധ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement
WhiteswanTV Footer