Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: north korea

ആണവായുധ ശേഖരം വർധിപ്പിക്കാൻ കിം ജോങ് ഉന്നിൻ്റെ ആഹ്വാനം

പ്യോങ്യാങ്: രാജ്യത്തിന്റെ ആണവായുധ ശേഷി വികസിപ്പിക്കാനുള്ള നിർദേശം ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികം വർദ്ധിച്ചതായി കിം ജോങ് ഉൻ പറഞ്ഞു. ഇത്തരത്തിൽ തുടർ പ്രവർത്തനം രാജ്യത്തിന്റെ ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ യുറേനിയം സമ്പുഷ്ടീകരണ ഫാക്ടറിയിൽ സന്ദർശനം നടത്തിയപ്പോൾ കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. രാജ്യത്തിന്റെ ആണവായുധ ശേഖരം വിപുലീകരിക്കുന്നത് സുരക്ഷാ […]
Read more

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും; കൊല്ലപ്പെട്ടത് 2300 പേര്‍

സിയോൾ: യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കായി പോരാടുന്നതിനിടെ 2300 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധസ്മാരകത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക ചിത്രങ്ങളും പരിശോധിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ഓഗസ്റ്റിൽ പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖല യുക്രൈൻ സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചുതുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 11,000 സൈനികരെയാണ് ഉത്തരകൊറിയ റഷ്യക്ക് പിന്തുണയായി അയച്ചതെന്നാണ് കണക്കുകൾ. ഇതിന് പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് സാമ്പത്തിക […]
Read more

ഡിജിറ്റൽ ചാരക്കണ്ണുമായി റെഡ് സ്റ്റാർ ഒഎസ്: ഉത്തര കൊറിയൻ കമ്പ്യൂട്ടറുകളിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ

ഈ ലോകത്തിലെ ഏറ്റവും ദുരൂഹമായ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയുടെ സാങ്കേതിക രഹസ്യങ്ങൾ തേടിയിറങ്ങുന്നവർക്ക് മുന്നിൽ ആദ്യം തെളിയുന്നത് ‘റെഡ് സ്റ്റാർ ഓഎസ്’ എന്ന അത്ഭുതകരവും എന്നാൽ അത്രമേൽ ഭയാനകവുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ലോകം മുഴുവൻ മൈക്രോസോഫ്റ്റിന്റെ വിൻഡോസിനും ആപ്പിളിന്റെ മാക് ഓഎസിനും പിന്നാലെ പോകുമ്പോൾ, ഉത്തര കൊറിയ തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കാൻ വേണ്ടി മാത്രം നിർമ്മിച്ചെടുത്തതാണ് ഈ സോഫ്റ്റ്‌വെയർ. പുറമെ നിന്ന് നോക്കിയാൽ ആപ്പിളിന്റെ മാക് ഒഎസുമായി അമ്പരപ്പിക്കുന്ന സാമ്യം തോന്നുമെങ്കിലും, ഇതിന്റെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്നത് […]
Read more

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന മിസൈൽ എഞ്ചിൻ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. രാജ്യത്തിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട പരീക്ഷണമാണിതെന്ന് കിം പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വേഗത്തിലുള്ളതും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം. കോമ്പോസിറ്റ് കാർബൺ ഫൈബർ ഉപയോഗിച്ചാണ് എഞ്ചിൻ നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ വികസന […]
Read more

ഉത്തര കൊറിയന്‍ തെരഞ്ഞെടുപ്പ്; കിമ്മിന്റെ പാര്‍ട്ടിക്ക് 99.93% വോട്ട്, എതിര്‍ത്ത ആ 0.07% ആര്?

പ്യോങ്‍യാങ്: ഉത്തര കൊറിയൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിക്ക് 99.93 ശതമാനം വോട്ടുകളോടെ വൻ വിജയം. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഫലം പുറത്തുവിട്ടത്. രാജ്യത്തെ വോട്ടിങ് ശതമാനം 99.99 ആണ്. ഉത്തര കൊറിയയുടെ പരമോന്നത സഭയായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ 687 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു വോട്ടെടുപ്പ്. മുൻപത്തെ തിരഞ്ഞെടുപ്പുകളിലെന്നപോലെ ഓരോ മണ്ഡലത്തിലും അംഗീകൃതനായ ഒരു സ്ഥാനാർഥി മാത്രമാണ് മത്സരിച്ചത്. വോട്ടർമാർക്ക് ഈ സ്ഥാനാർഥിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം. ആകെ പോൾ ചെയ്ത […]
Read more

മൊജ്തബ ഖമനേയിക്ക് ഉത്തരകൊറിയയുടെ പിന്തുണ

പ്യോങ്‌യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായി ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇറാനിയൻ ജനങ്ങൾക്ക് ഉണ്ടെന്നും അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. അതേസമയം, ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെ ഉത്തര കൊറിയ ശക്തമായി വിമർശിച്ചു. അമേരിക്കയും […]
Read more

ഐസ്‌ക്രീമും ഹാംബര്‍ഗറും കരോക്കെയും’ നിരോധിച്ച് കിം ജോങ് ഉന്‍

പോങ്യാങ്: സാംസ്‌കാരികമായ അധിനിവേശം ആരോപിച്ച് ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ വാക്കുകള്‍ നിരോധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകള്‍ നിരോധിച്ചുവെന്ന് ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പുതുതായി തുറന്ന വോണ്‍സാന്‍ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ടൂര്‍ ഗൈഡുകള്‍ സന്ദര്‍ശകരുമായി ഇടപഴകുമ്പോള്‍ വിദേശ, ദക്ഷിണ കൊറിയന്‍ പദാവലി ഒഴിവാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗൈഡുകള്‍ സര്‍ക്കാര്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും അവര്‍ ഔദ്യോഗികമായി അംഗീകരിച്ച വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കണമെന്നും […]
Read more
Advertisement
WhiteswanTV Footer