Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘കവര്‍ച്ചക്കാരുടെ രീതി’: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാതോലിക്കാ ബാവാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് വലിയ അപരാധവും നിയമലംഘനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയിൽ സംസാരിക്കവെയാണ് പാത്രിയർക്കീസ് ബാവയുടെ പള്ളി സന്ദർശനത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.

സഭയുടെ ഉടമസ്ഥതയിലുള്ള പുരാതന പള്ളികളിൽ അവകാശമില്ലാത്തവർ അനധികൃതമായി പ്രവേശിക്കുന്നത് കവർച്ചക്കാരുടെ രീതിയാണെന്നും അതിന് ആർക്കും അധികാരമില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഈ പള്ളികളിൽ പ്രവേശിക്കാനുള്ള സമ്പൂർണ അധികാരം മലങ്കര മെത്രാപ്പോലീത്തയ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന മെത്രാപ്പോലീത്തയ്ക്കുമാണെന്നും മറ്റാർക്കും അതിന് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃതമായി സഭാസ്വത്തുക്കൾ കൈക്കലാക്കാനുള്ള നീക്കങ്ങൾ മലങ്കര സഭ അംഗീകരിക്കില്ലെന്നും നീതി നടപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കാതോലിക്കാ ബാവ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ കൈയേറ്റങ്ങൾക്ക് ഏതെങ്കിലും സർക്കാർ ഒത്താശ ചെയ്താൽ അതിനെതിരെയും സഭ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് പള്ളിയിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ സർക്കാരിനും ഒരു മന്ത്രിക്കുമെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മന്ത്രിയുടെ ഇടവകപ്പള്ളിയായ ആട്ടിൻകുന്ന് പള്ളിയിൽ സഭയുടെ കൈവശമുണ്ടായിരുന്ന റബർ മരങ്ങൾ മറുവിഭാഗം വെട്ടിനശിപ്പിച്ചത് മന്ത്രിയുടെ ഒത്താശയോടെയാണെന്നാണ് കാതോലിക്കാ ബാവയുടെ ആരോപണം.

മരങ്ങൾ വാളും മഴുവും ഉപയോഗിച്ച് വെട്ടി പട്ടകൾ ചീന്തി നശിപ്പിച്ച സംഭവത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാത്രിയർക്കീസ് ബാവ അവകാശമില്ലാത്ത പള്ളിയിൽ അതിക്രമിച്ച് കയറിയതുപോലെ തന്നെയാണ് ആട്ടിൻകുന്ന് പള്ളിയിലും അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ രാജ്യത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ കോടതിയെ സമീപിച്ച് നിയമപ്രകാരം പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങളും കോടതി വിധികളും ലംഘിച്ച് പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാത്രിയർക്കീസ് ബാവയും മറുവിഭാഗത്തിലെ മെത്രാന്മാരും ഇത്തരം നടപടികളിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ആനപ്പാപ്പി ഉൾപ്പെടെ സഭാംഗങ്ങൾ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടും മലങ്കര സഭ പ്രതികാര നടപടികൾക്ക് മുതിർന്നിട്ടില്ലെന്നും എല്ലായ്പ്പോഴും സമാധാനപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സഭാംഗങ്ങൾ യാതൊരു കാരണവശാലും അക്രമത്തിലോ സംഘർഷത്തിലോ ഏർപ്പെടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix