തൃശൂർ: ട്രെയിനിന് മുന്നിൽ ചാടി യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്. സതേൺ കോളജിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ രാത്രി എട്ട് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞ വീട്ടുകാർ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൃതശരീരങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


