Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: TrainAccident

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

ആലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റ് പൊലീസിന് നൽകിയ മൊഴി. കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടതോടെ ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നും ലോക്കോ പൈലറ്റ് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ നിഗമനം. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ […]
Read more

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുനലൂർ കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു സംഭവം. അപകടത്തിൽ അജിയുടെ ഇരുകാലുകൾക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ അജിയെ പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]
Read more

മലയാളി യുവാവ് രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: ജോലി ആവശ്യാർത്ഥം രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ലിനീഷ് പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് രാജസ്ഥാനിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ജോധ്പൂരിലെ എംഡിഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അപകടവിവരം അറിഞ്ഞതോടെ ലിനീഷിന്റെ ബന്ധുക്കളും […]
Read more

Recent News

Advertisement
WhiteswanTV Footer