Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകളില്ലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റ് പൊലീസിന് നൽകിയ മൊഴി. കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടതോടെ ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നും ലോക്കോ പൈലറ്റ് മൊഴി നൽകി.

മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ നിഗമനം. കുട്ടി റെയിൽവേ ട്രാക്കിലേക്ക് കയറിയതിൽ നാട്ടുകാർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലോക്കോ പൈലറ്റിന്റെ മൊഴിയോടെ സംഭവത്തിലെ ദുരൂഹത നീങ്ങിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer