Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓഗസ്റ്റ് 22 മുതൽ സ്കൂളുകൾക്ക് ഓണാവധി; 4 കിലോ അരി വീതം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടത്തും. അന്നേദിവസം വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി വീതം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ തുറക്കും.

സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ‘വൺ മില്ല്യൺ തൂഫാൻ ഗോൾ’ പദ്ധതി വിജയകരമായിരുന്നു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളുകളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (SIET) ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 75,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനമായി നൽകും.

അതേസമയം, ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിൽ അക്രമവാസന വർധിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇത്തരം വിഷയങ്ങൾ വരും വർഷങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും വിഷയങ്ങൾ പഠിക്കാനാണ് ഉപസമിതിയെ നിയോഗിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer