Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EducationMinister

സ്കൂൾ കായികമേള വേദിമാറ്റം; കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂൾ കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. കായികമേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയതെന്ന കായികമന്ത്രി ഒ. ജെ. ജനീഷിന്റെ വിശദീകരണത്തോടാണ് വിദ്യാഭ്യാസമന്ത്രി വിയോജിച്ചത്. കായികമേള കണ്ണൂരിൽ നടത്താൻ മുൻ സർക്കാർ തീരുമാനിച്ചിരുന്ന കാര്യം അറിയില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിന് വേദി നൽകണമെന്ന ആവശ്യമുണ്ടെങ്കിൽ അടുത്ത തവണ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. കായികമേള നടത്താൻ കണ്ണൂരിലും കോഴിക്കോടും ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും […]
Read more

സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കാൻ നടപടി ശക്തമാക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ സ്വഭാവപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അക്രമവാസന നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവാറ്റയിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. […]
Read more

ഓഗസ്റ്റ് 22 മുതൽ സ്കൂളുകൾക്ക് ഓണാവധി; 4 കിലോ അരി വീതം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടത്തും. അന്നേദിവസം വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി വീതം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ തുറക്കും. സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണെന്നും മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix