കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുനലൂർ കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു സംഭവം.
അപകടത്തിൽ അജിയുടെ ഇരുകാലുകൾക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ അജിയെ പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ആര്യങ്കാവിൽ ട്രെയിൻ തട്ടി അപകടം ഉണ്ടായിരുന്നു. ആര്യങ്കാവ് സ്വദേശി രാജേഷിന്റെ കാൽ അപകടത്തിൽ അറ്റുപോയിരുന്നു.




