ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. ഇത്തവണയും പ്രൈം അംഗങ്ങൾക്ക് പൊതുവിൽ സെയിൽ ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തന്നെ ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും. സ്‍മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സെയിലിൽ ലഭ്യമാകും.
സാംസങ്, വൺപ്ലസ്, ഐക്യൂഒഒ, റെഡ്‍മി, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ചില പുതിയ സ്മാർട്ട്ഫോൺ മോഡലുകളുടെ അവതരണവും പ്രതീക്ഷിക്കപ്പെടുന്നു.
20,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എം17 5ജി 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 6,300 എംഎഎഎച്ച് ബാറ്ററിയും പൊടിയിൽനിന്നും ജലത്തുള്ളികളിൽനിന്നും സംരക്ഷണം നൽകുന്ന ഐപി52 റേറ്റിങ്ങുമുള്ള റെഡ്മി എ7 പ്രോ 5ജി 15,999 രൂപയിൽ നിന്ന് 14,499 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്.


