Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരവണ പ്രതിസന്ധി; പ്ലാന്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ദേവസ്വം ബോർഡ് ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം. ഒക്ടോബർ 7ന് മുമ്പ് പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.

നിലവിൽ പ്ലാന്റിൽ 26 വാർപ്പുകളാണുള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് ആവശ്യമായ അരവണ ലഭ്യമാക്കുന്നതിനാണ് ദേവസ്വം ബോർഡ് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ മണ്ഡലകാലത്തെ അരവണ ലഭ്യത സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും തുടരുകയാണ്.

പ്ലാന്റിന്റെ പുനർനിർമാണ ജോലികൾ വൈകുന്നതാണ് പ്രധാന ആശങ്ക. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ ആവശ്യമായ കരുതൽ ശേഖരം ഒരുക്കാൻ കഴിയൂ. സീസണിൽ 70 ലക്ഷം അരവണ കരുതിവയ്ക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ തീരുമാനം. എന്നാൽ തുലാമാസ പൂജയ്ക്ക് പിന്നാലെ പ്ലാന്റ് പൂർണതോതിൽ പ്രവർത്തിച്ചാൽ 50 ലക്ഷം അരവണയെങ്കിലും കരുതൽ ശേഖരമായി ഒരുക്കാനാകുമെന്നാണ് വിലയിരുത്തൽ.

ശബരിമലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ദേവസ്വം മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഒക്ടോബർ 13ന് മുമ്പ് അരവണ പ്ലാന്റിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ ക്ഷാമം തുടരാനുള്ള സാധ്യതയുണ്ട്.

അതേസമയം, ശർക്കര സംഭരണത്തിലും വീഴ്ച കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ലെന്നും ശർക്കരയുടെ സാമ്പിൾ പരിശോധന പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. കരാർ വൈകിയതിനെ തുടർന്ന് ഏകദേശം നാല് കോടി രൂപയുടെ അധിക ചെലവും ഉണ്ടായതായി പറയുന്നു. മുൻ വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തോടെ തന്നെ ശർക്കര സന്നിധാനം ഗോഡൗണിൽ എത്തിത്തുടങ്ങിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix