Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TravancoreDevaswomBoard

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി നിയമനം: അച്ചടക്ക നടപടിയിൽ നിയമോപദേശം തേടി

തിരുവനന്തപുരം: 2023ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ബോർഡ് നിയമോപദേശം തേടി. പ്രത്യേക ചട്ടങ്ങൾ മറികടന്ന് ജി. ബൈജുവിനെ സെക്രട്ടറിയായി നിയമിച്ചെന്ന പരാതിയിലാണ് നടപടി. നിലവിൽ ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ബൈജു. 2023 ജൂൺ 13ന് ബൈജുവിനെ സെക്രട്ടറിയായി സ്ഥലംമാറ്റിയുള്ള ബോർഡിന്റെ ഉത്തരവ് 2022 ജൂൺ 20ന് നിലവിൽ വന്ന പ്രത്യേക ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. ഡെപ്യൂട്ടി കമ്മീഷണർ തസ്തികയിലേക്ക് ബിരുദമുള്ളവരെ സ്ഥാനക്കയറ്റം വഴി […]
Read more

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ഇന്ന് വീണ്ടും മുഖാമുഖം

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മുഖാമുഖം ഇന്ന് നടക്കും. അഭിമുഖത്തിൽ രണ്ട് പേരെ കൂടി ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വീണ്ടും മുഖാമുഖം നടത്തുന്നത്. എറണാകുളം സ്വദേശികളായ ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരിനമ്പൂതിരി എന്നിവരെ കൂടി അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകനും, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തനും കണ്ഠര് മഹേഷ് മോഹനരും, പന്തളം കൊട്ടാരം നിർദേശിച്ച പ്രതിനിധിയും ഉൾപ്പെടുന്നതാണ് അഭിമുഖ സമിതി. […]
Read more

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു; അഞ്ച് പേരെ മാത്രം പരിഗണിക്കും

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച 47 അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പത്ത് വർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് മേൽശാന്തി നിയമനത്തിനായി പരിഗണിച്ചതെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വിജിലൻസ് പരിശോധനയിൽ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. പത്ത് വർഷം തുടർച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണമെന്നതാണ് […]
Read more

ശബരിമല ടെൻഡർ അട്ടിമറി; ശക്തമായ നടപടി സ്വീകരിക്കും; കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വിഷയത്തിൽ സംഘടിത ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെൻഡർ വിവരങ്ങൾ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ദേവസ്വം ബോർഡിൽനിന്ന് പല വിവരങ്ങളും ഇത്തരത്തിൽ ചോരുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെൻഡർ […]
Read more

കെ മുരളീധരനുമായി ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ ഒരുക്കങ്ങളുടെ പുരോഗതി എല്ലാ ആഴ്ചയും സർക്കാരിനെ അറിയിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കൃത്യമായി കൈമാറുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത് ആശയവിനിമയ പ്രശ്നം മാത്രമാണെന്നും ജയകുമാർ വ്യക്തമാക്കി. അരവണ ക്ഷാമം സംബന്ധിച്ച് സമഗ്രമായി ചർച്ച നടത്തിയതായും മണ്ഡലകാലത്ത് ക്ഷാമമുണ്ടാകാതിരിക്കാൻ അരവണ ഉൽപ്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പ്രതിദിനം 2.6 ലക്ഷം അരവണയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇത് […]
Read more

കിരീടം സ്‌ട്രോങ് റൂമില്‍ തന്നെ; ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി തിരുവാഭരണം കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയിൽ നേർച്ചയായി ലഭിച്ച സ്വർണക്കിരീടം കാണാതായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കിരീടം സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കിരീടം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം കാണാനില്ലെന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഇതിന് പിന്നാലെ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ഇല്ലെങ്കിൽ കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിൽ ഉണ്ടായിരിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചിരുന്നു. […]
Read more

‘കിരീടം നഷ്ടമായിട്ടില്ല’; തിരുവാഭരണം കമ്മീഷണർ വിശദീകരണം നൽകും

പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിൽ ഉണ്ടായിരിക്കണമെന്നും തിരുവാഭരണം കമ്മിഷണർ നൽകിയ വിവരമനുസരിച്ച് കിരീടം ആറൻമുളയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടം ആറൻമുളയിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുമെന്നും വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. […]
Read more

ശബരിമല ഒരുക്കങ്ങൾ; ദേവസ്വം ബോര്‍ഡിന് വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി

പത്തനംതിട്ട: ശബരിമല മണ്ഡലകാല ഒരുക്കങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ടെൻഡർ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായെന്ന പരാതിയുമായി ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന. കോൺഗ്രസ് അനുകൂല ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടനയാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാൻ 54 ദിവസം മാത്രം ശേഷിക്കെയാണ് പ്രധാന ടെൻഡർ നടപടികൾ പലതും പൂർത്തിയാകാത്തത്. ശബരിമലയിലെയും നിലയ്ക്കലിലെയും കടകൾ, ഹോട്ടലുകൾ എന്നിവയുടെ ലേലം ഇതുവരെ നടന്നിട്ടില്ലെന്നാണ് പരാതി. ഏലയ്ക്ക, നെയ്യ് എന്നിവയ്ക്കുള്ള ടെൻഡറുകളും പൂർത്തിയായിട്ടില്ല. ഉണ്ണിയപ്പം, മോദകം എന്നിവയുടെ […]
Read more

അരവണ പ്രതിസന്ധി; പ്ലാന്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ദേവസ്വം ബോർഡ് ശ്രമം

തിരുവനന്തപുരം: ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം. ഒക്ടോബർ 7ന് മുമ്പ് പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. നിലവിൽ പ്ലാന്റിൽ 26 വാർപ്പുകളാണുള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് ആവശ്യമായ അരവണ ലഭ്യമാക്കുന്നതിനാണ് ദേവസ്വം ബോർഡ് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ മണ്ഡലകാലത്തെ അരവണ […]
Read more

ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി; അരവണ ക്ഷാമത്തിന് സാധ്യത

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ സീസൺ മുന്നൊരുക്കങ്ങളിൽ ആശങ്ക. അരവണ ഉൽപാദന പ്ലാന്റിന്റെ പുനർനിർമാണം വൈകുന്നതാണ് പ്രധാന പ്രതിസന്ധി. ഒക്ടോബർ 13നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാകാനുള്ള സാധ്യത കുറവാണ്. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണയുടെ ലഭ്യതയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേസമയം, ശർക്കര സംഭരണത്തിലും വീഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix