Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ.പി– പി. ജയരാജൻ തർക്കം പുതിയ തലത്തിലേക്ക്; ഇരുവർക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഇരുവരുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം പ്രത്യേക കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളുമാണ് കമ്മീഷൻ പരിശോധിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ ഇ.പി. ജയരാജൻ പരാതി നൽകിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജന് ബന്ധമുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് ഇ.പി. ജയരാജൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎം നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ പി. ജയരാജന്റെ നേതൃത്വത്തിൽ നവമാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, വൈദേകം റിസോർട്ടുമായുള്ള ഇ.പി. ജയരാജന്റെ ബന്ധം, സാമ്പത്തിക ഇടപാടുകൾ, ആസ്തി സംബന്ധിച്ച് പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയും അന്വേഷണ പരിധിയിൽ വരും. ഇരുനേതാക്കളും പരസ്പരം ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി കമ്മീഷൻ നടത്തുന്ന അന്വേഷണം സിപിഎമ്മിനുള്ളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix