പി. ജയരാജന്റെ വിമർശനം കാര്യമാക്കുന്നില്ല: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: സിപിഎം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും പാർട്ടിയെ വിമർശിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിച്ച് ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. എസ്എൻഡിപി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചതുകൊണ്ടാണ് സിപിഎമ്മിന് കുറച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം വിമർശനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതല്ലെന്നും പാർട്ടിയിലെ ചിലർ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ […]
Read more