Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് ഭരണം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലം: പി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. കേരളത്തിൽ പിടിമുറുക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ആർഎസ്എസിന്റെ ശാഖാ പ്രവർത്തനം പതിറ്റാണ്ടുകളായി തുടരുകയാണെന്ന് പി. ജയരാജൻ പറഞ്ഞു. കേരളം ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തതിന് കാരണം സിപിഐഎമ്മും ഇടതുപക്ഷവും ഉൾപ്പെടെയുള്ള സംഘടനകൾ സംഘപരിവാർ ആശയങ്ങൾക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ നവോത്ഥാന പാരമ്പര്യങ്ങളിൽ സംഘപരിവാർ ആശയങ്ങളെ ചെറുക്കാനുള്ള സ്രോതസ്സുകളുണ്ടെന്നും വിവിധ വർഗ-ബഹുജന സംഘടനകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഈ ചെറുത്തുനിൽപ്പിൽ പങ്കാളികളായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘ഏകത’ പരാമർശത്തെയും പി. ജയരാജൻ വിമർശിച്ചു. രാജ്യത്ത് ഏകതയല്ല, ഭിന്നത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മതനിരപേക്ഷത പാശ്ചാത്യ ആശയമാണെന്ന മോഹൻ ഭാഗവതിന്റെ പരാമർശത്തെയും ജയരാജൻ ചോദ്യം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ ആദ്യവാക്യത്തിൽ തന്നെ മതനിരപേക്ഷത ഉൾപ്പെട്ടിട്ടുണ്ടെന്നും ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകർ കേരളത്തിൽ ജാതിക്കും മതത്തിനും അതീതമായ സാമൂഹിക ബോധം വളർത്തിയെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശനെയും പി. ജയരാജൻ വിമർശിച്ചു. വിവിധ സമുദായങ്ങളെ ഉൾപ്പെടുത്തി വിശാലമായ കൂട്ടായ്മ രൂപീകരിക്കണമെന്ന നിലപാടുകളെ പരാമർശിച്ചായിരുന്നു വിമർശനം.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെയും ജയരാജൻ വിമർശിച്ചു. ലീഗ് ബിജെപിയോട് അടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ലീഗ് സ്വീകരിക്കുന്ന നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു.

സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ ആത്മവിശ്വാസം വർധിപ്പിച്ചെന്ന് പി. ജയരാജൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ ഉൾപ്പാർട്ടി സമരത്തിന്റെ ഭാഗമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളെയും വനിതകളെയും ഉൾപ്പെടുത്തി പാർട്ടി പുനഃസംഘടിപ്പിച്ചതും ഉൾപ്പാർട്ടി ചർച്ചകളുടെ ഭാഗമാണെന്ന് ജയരാജൻ പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രചാരണങ്ങളിലൂടെ സിപിഐഎമ്മിനുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെയും പി. ജയരാജൻ വിമർശിച്ചു. സിപിഐഎം നേതാക്കളെ ലക്ഷ്യമിട്ടുള്ള നടപടികളാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത്തരം നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix