Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി. ജയരാജന്റെ വിമർശനം കാര്യമാക്കുന്നില്ല: വെള്ളാപ്പള്ളി നടേശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സിപിഎം നേതാവ് പി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും പാർട്ടിയെ വിമർശിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിച്ച് ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

എസ്എൻഡിപി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചതുകൊണ്ടാണ് സിപിഎമ്മിന് കുറച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരം വിമർശനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതല്ലെന്നും പാർട്ടിയിലെ ചിലർ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മുമായി തങ്ങൾക്ക് യാതൊരു അകൽച്ചയുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix