Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ വീണ്ടും? നാമനിർദേശ പത്രിക സമർപ്പിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെയാണ് ഉഷയുടെ നീക്കം. നേരത്തെ നടന്ന സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ നാമനിർദേശം ചെയ്തതോടെയാണ് ഐഒഎ തെരഞ്ഞെടുപ്പിൽ പുതിയ വഴിത്തിരിവുണ്ടായത്.

ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ജനറൽ അസംബ്ലിയിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ വഴി ഉഷ എത്തുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അംഗീകൃത 30 ദേശീയ കായിക ഫെഡറേഷനുകൾക്കും ജനറൽ അസംബ്ലിയിലേക്ക് രണ്ട് പേരെ വീതം നാമനിർദേശം ചെയ്യാനാണ് അവസരം.

എന്നാൽ പി.ടി. ഉഷയെ ഒഴിവാക്കി മുൻ പ്രസിഡന്റ് ആദിൽ സുമരിവാലയെയും ജ്യോതിർമയി സിക്കന്ദറിനെയുമാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തത്. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ തങ്ങളുടെ പ്രതിനിധിയായി നിർദേശിച്ചത്. ഇതോടെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിലെത്തുന്ന 60 പേരിൽ ഒരാളായി ഉഷയും ഇടംപിടിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം അടുത്തതോടെ ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വിവിധ സ്ഥാനങ്ങളിലേക്കുള്ള മത്സരമാണ് കായികലോകത്ത് ശ്രദ്ധ നേടുന്നത്.

ലണ്ടൻ ഒളിമ്പിക്സിൽ മെഡൽ നേടിയ ഗഗൻ നാരംഗും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മാറ്റമുണ്ടാകാമെന്നാണ് ദേശീയ കായിക ഫെഡറേഷൻ പ്രതിനിധികൾ നൽകുന്ന സൂചന.

അതേസമയം, ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും രംഗത്തെത്തിയിരുന്നു. പ്രമുഖ കായിക താരങ്ങൾ സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ചതോടെ ഐഒഎ തെരഞ്ഞെടുപ്പ് കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix