Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാനിൽ കോൺഗ്രസിന്റെ വൻ മുന്നേറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജസ്ഥാൻ: ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ച് രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. 3,700ലധികം സീറ്റുകൾ നേടിയ കോൺഗ്രസ് ഭരണകക്ഷിയായ ബിജെപിയെക്കാൾ മുന്നിലെത്തി. ബിജെപിക്ക് 2,200ൽ താഴെ സീറ്റുകൾ മാത്രമാണ് നേടാനായത്. 289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതികൾ രൂപീകരിച്ചപ്പോൾ ബിജെപിക്ക് 85 ഇടങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനങ്ങൾക്കിടയിലുള്ള അതൃപ്തിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. നഗരസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വം രാജസ്ഥാനിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ടാണ് സംഘടനാ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലായിരുന്നു.

സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഐക്യവും ഏകോപനവും ഉറപ്പാക്കുന്നതിനായിരുന്നു പ്രധാന ശ്രദ്ധ. രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടാസ്ര, എഐസിസി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ തുടങ്ങിയ മുതിർന്ന നേതാക്കളുമായി കെ.സി. വേണുഗോപാൽ ചർച്ചകൾ നടത്തി.

നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയും രാജസ്ഥാനിൽ നേരിട്ടെത്തിയും സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. ഡിസിസി അധ്യക്ഷന്മാർ, പ്രാദേശിക നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി താഴെത്തട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിച്ചു.

മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് നേതാക്കളെ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും സംഘടനാ പ്രവർത്തനങ്ങൾക്ക് സഹായകമായി.

സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം വരെയുള്ള പ്രവർത്തനങ്ങളിലും ദേശീയ നേതൃത്വം ഇടപെട്ടു. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുകയും ചെയ്തു.
മുമ്പ് രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന കെ.സി. വേണുഗോപാലിന് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും സംഘടനാ പ്രവർത്തനങ്ങളിൽ സഹായകമായി.

ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കെ ഗ്രാമീണ മേഖലയിൽ കോൺഗ്രസ് നേടിയ ഈ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായിരിക്കുകയാണ്. സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തിയും നേതാക്കൾക്കിടയിൽ ഐക്യം ഉറപ്പാക്കിയും കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാണെന്ന സന്ദേശമാണ് ഈ ഫലം നൽകുന്നതെന്നാണ് പാർട്ടി വിലയിരുത്തൽ. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുന്നേറ്റത്തെ വിശേഷിപ്പിച്ച് കെ.സി. വേണുഗോപാൽ പറഞ്ഞത് ഇങ്ങനെയാണ്: “It’s a Congress wave in Rajasthan!”

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix