Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒൻപത് മാസത്തിനിടെ ചൈനയിൽ നിന്ന് യുഎഇയിലെത്തിയത് 2.21 ലക്ഷം കാറുകൾ; ഗൾഫ് നിരത്തുകളിൽ ചൈനീസ് വാഹനങ്ങളുടെ സാന്നിധ്യം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിലെ വാഹന വിപണിയിൽ ചൈനീസ് കാറുകളുടെ സാന്നിധ്യം ശക്തമാകുന്നു. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസത്തിനിടെ ചൈനയിൽ നിന്ന് 2,21,988 പാസഞ്ചർ വാഹനങ്ങളാണ് യുഎഇയിലെത്തിയത്. ചൈനീസ് വാഹനങ്ങളുടെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് യുഎഇ.ഗാസ്‌ഗൂ ഓട്ടോമോട്ടീവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരമാണിത്. ഇലക്ട്രിക് കാറുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടുന്ന ന്യൂ എനർജി വാഹനങ്ങൾ മൊത്തം ഇറക്കുമതിയുടെ ഏകദേശം 40 ശതമാനമാണ്. ഈ വിഭാഗത്തിൽ മാത്രം 88,835 വാഹനങ്ങളാണ് യുഎഇയിലെത്തിയത്.

അതേസമയം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ചൈനയിൽ നിന്നുള്ള വാഹന കയറ്റുമതിയിൽ 35.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. ന്യൂ എനർജി വാഹനങ്ങളുടെ കയറ്റുമതിയിലും 1.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ചൈനീസ് വാഹനങ്ങളുടെ പ്രധാന പത്ത് വിപണികളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതും യുഎഇയിലാണ്.ചൈനീസ് വാഹന നിർമാതാക്കൾ പെട്രോൾ കാറുകൾക്ക് പുറമെ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വില, സാങ്കേതികവിദ്യ, ആഫ്റ്റർ സെയിൽസ് സേവനങ്ങൾ എന്നിവയിലെ മത്സരമാണ് യുഎഇ വിപണിയിൽ ചൈനീസ് വാഹനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്ന ഘടകങ്ങൾ.
എന്നാൽ കണക്കുകൾ ചൈനയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്ത വാഹനങ്ങളുടേതാണ്; യുഎഇയിൽ വിറ്റഴിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ വാഹനങ്ങളുടെ കണക്കല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix