സ്കൂൾ കായികമേള; പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് അർഹമായ പരിഗണന നൽകിയില്ലെന്ന വിമർശനം ശക്തമാകുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയൻ കായികമേളയുടെ ദീപം തെളിച്ചതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പി.ടി. ഉഷയുടെ ഓഫീസ് പ്രതിഷേധം അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തിൽ ഉഷ നേരിട്ട് പ്രതികരിച്ചിട്ടില്ല. സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പി.ടി. ഉഷയെ കായികമേളയുടെ ദീപം തെളിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ക്ഷണിച്ചിരുന്നു. ജബൽപൂരിലായിരുന്ന ഉഷ […]
Read more