Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ പിഴ; കർശന നടപടിയുമായി ശബരിമല അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്നവർ പമ്പ ത്രിവേണിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി 5,000 രൂപ പിഴ നൽകേണ്ടിവരും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയുന്നതിനായി പിഴ ചുമത്താൻ ശബരിമല എഡിഎം ഉത്തരവിറക്കി. ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് പിഴ ചുമത്താനുള്ള അധികാരം നൽകിയിരിക്കുന്നത്.

ഹൈക്കോടതി കർശന നിർദേശങ്ങൾ നൽകിയിട്ടും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കുറവുണ്ടായിരുന്നില്ല. ഇതോടെയാണ് പിഴ ചുമത്താനുള്ള നടപടിയിലേക്ക് അധികൃതർ കടന്നത്.

നിലവിലെ മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പമ്പയിൽനിന്ന് നീക്കം ചെയ്തത് ഏകദേശം 23 ടൺ തുണിമാലിന്യമാണ്. പമ്പയിലും പരിസരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബോർഡുകളും അറിയിപ്പുകളും സ്ഥാപിച്ചിട്ടും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ചില തീർഥാടകർ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. വസ്ത്രം ഉപേക്ഷിക്കുന്നതിന് ആചാരപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

പമ്പാ നദിയിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശേഖരിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുത്ത് സംസ്കരിക്കുന്നത്. ഇതിനായി നിലയ്ക്കലിൽ നാല് തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. വെള്ളത്തിൽ കുതിർന്ന വസ്ത്രങ്ങളിലെ മണ്ണ് നീക്കംചെയ്ത് ഉണക്കിയ ശേഷമാണ് തരംതിരിക്കുന്നത്.

അടിവസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനിയുടെ പ്ലാന്റിലെത്തിച്ച് സംസ്കരിച്ച ശേഷം സിമന്റ് ഫാക്ടറികൾക്ക് കൈമാറും. മറ്റ് തുണികൾ ചവിട്ടികളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകും.

മണലിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണിമാലിന്യം വേർതിരിച്ചെടുക്കുന്നത് ഏറെ പ്രയാസകരമാണെന്ന് ക്ലീൻ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാർ പറഞ്ഞു. കൃത്യമായി വേർതിരിച്ച് നിക്ഷേപിച്ചാൽ മാലിന്യം നീക്കം ചെയ്യുന്നത് കൂടുതൽ എളുപ്പമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകർ പമ്പയിൽ തുണിമാലിന്യം നീക്കം ചെയ്തിരുന്നു. തീർഥാടനകാലം അവസാനിക്കുന്നതുവരെ മാലിന്യം നീക്കം ചെയ്യുന്നതിനായി ആലപ്പുഴയിലെ ഒരു ഏജൻസിയിൽനിന്ന് 20 പേരെ കൂടി എത്തിച്ചിട്ടുണ്ട്. ഇവരുടെ പോലീസ് ക്ലിയറൻസ് നടപടികളും പൂർത്തിയായി.

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും പ്രചരിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. പമ്പയുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും നദിയിലെ മലിനീകരണം തടയുന്നതിനുമായി വരും ദിവസങ്ങളിൽ പരിശോധനയും പിഴ ചുമത്തലും കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix