കോഴിക്കോട്: നാദാപുരം വരിക്കോളിയിൽ വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്. വരനൊപ്പം എത്തിയ സുഹൃത്തുക്കൾ ചടങ്ങിൽ പടക്കം പൊട്ടിച്ചതും ബാൻഡ് കൊട്ടിയതും വധുവിന്റെ വീട്ടുകാരും നാട്ടുകാരും തടഞ്ഞതാണ് സംഘർഷത്തിനു കാരണം. വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു സംഭവം. അടുത്ത് മരണം നടന്ന വീടുള്ളതിനാൽ ബഹളം ഒഴിവാക്കണമെന്ന് ആദ്യമേ വരന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് കേള്‍ക്കാതെ വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നു. പിന്നാലെ ബാന്‍ഡ് അടിയും തുടര്‍ന്നു. ഇതോടെ് നാട്ടുകാര്‍ ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വരന്റെ സുഹൃത്തുക്കള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. അത് വാക്കേറ്റമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളും എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് കയറ്റിയത്.


