വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ച് വരന്റെ സുഹൃത്തുക്കൾ, തടഞ്ഞ് നാട്ടുകാർ; നാദാപുരത്ത് കൂട്ടത്തല്ല്
കോഴിക്കോട്: നാദാപുരം വരിക്കോളിയിൽ വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്. വരനൊപ്പം എത്തിയ സുഹൃത്തുക്കൾ ചടങ്ങിൽ പടക്കം പൊട്ടിച്ചതും ബാൻഡ് കൊട്ടിയതും വധുവിന്റെ വീട്ടുകാരും നാട്ടുകാരും തടഞ്ഞതാണ് സംഘർഷത്തിനു കാരണം. വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു സംഭവം. അടുത്ത് മരണം നടന്ന വീടുള്ളതിനാൽ ബഹളം ഒഴിവാക്കണമെന്ന് ആദ്യമേ വരന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നു. പിന്നാലെ ബാന്‍ഡ് അടിയും തുടര്‍ന്നു. ഇതോടെ് നാട്ടുകാര്‍ ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. […]
Read more