തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചു. ഇതിന്റെ പ്രതിഫലനമായി കേരളത്തിലും സ്വർണവിലയിൽ വലിയ വർധന രേഖപ്പെടുത്തി.
ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,715 രൂപയായി. ഒരു പവൻ സ്വർണത്തിന് 93,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വിലവിവരങ്ങൾ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് ഇന്നത്തെ വില.


