Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഹന നികുതിയുണ്ടോ? പിഴയിലും പലിശയിലും ഇളവ്, അവസരമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വാഹന നികുതി കുടിശ്ശികയുള്ളവർക്ക് ആശ്വാസമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയും പലിശയും ഉൾപ്പെടെയുള്ള കുടിശ്ശിക തുകയിൽ വൻ ഇളവുകളോടെ നികുതി അടച്ച് ബാധ്യതകൾ അവസാനിപ്പിക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്.

2026 മാർച്ച് 31-ന് നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2027 മാർച്ച് 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ കാര്യത്തിൽ 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 40 ശതമാനം മാത്രം അടച്ചാൽ മതിയാകും.

ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഇതേ കാലയളവിലെ നികുതി കുടിശ്ശികയുടെ 30 ശതമാനം അടച്ചാൽ മതിയാകും. ഇതിലൂടെ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും.

പദ്ധതിയുടെ ഭാഗമായി ഗ്രീൻ ടാക്സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽനിന്ന് പൂർണ ഇളവും ലഭിക്കും.

റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവർ നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ചാൽ റവന്യൂ റിക്കവറി നടപടികൾ അവസാനിപ്പിക്കാം.

മോഷണം പോയതോ പൊളിച്ചുവിറ്റതോ പൂർണമായും നശിച്ചതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്കും പ്രത്യേക ആനുകൂല്യമുണ്ട്. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ പരിശോധനയ്ക്കുശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും.

ഇത്തരത്തിലുള്ള നികുതി ഇളവ് ഭാവിയിൽ വീണ്ടും ലഭിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർ തുടർന്നുള്ള നികുതി കൃത്യസമയത്ത് അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ ഇളവുകൾ അനുവദിക്കില്ല.

മോഷണം പോയതോ ഉപയോഗശൂന്യമായതോ പൊളിച്ചുവിറ്റതോ ആയ കാരണങ്ങളാൽ നികുതി ബാധ്യത ഒഴിവാക്കിയ വാഹനങ്ങൾ പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടിവരും.

വാഹന നികുതി കുടിശ്ശികയുള്ളവർക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ബാധ്യതകൾ തീർപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix