Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തമിഴ്‌നാട്ടിൽ കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. ഞായറാഴ്ച മുസിരിക്ക് സമീപം ജംബുനാഥപുരത്താണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നാമക്കൽ ജില്ലയിൽ നടന്ന കുടുംബചടങ്ങിൽ പങ്കെടുത്ത ശേഷം പത്തോളം പേർ കാറിൽ മടങ്ങുന്നതിനിടെയാണ് അപകടം. തുറയൂർ-മുസിരി റോഡിൽ വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തിൽ മാണിക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരിച്ചു. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്. സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജംബുനാഥപുരം പൊലീസ് തകർന്ന കാറിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix