Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക്; ആദ്യഘട്ടത്തിൽ അയച്ചത് 5,000 ലിറ്റർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കർശന സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക് അയച്ചു. പത്തനംതിട്ട ഡയറിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നെയ്യുമായി വാഹനം പുറപ്പെട്ടത്. ആദ്യഘട്ടത്തിൽ 5,000 ലിറ്റർ നെയ്യാണ് ശബരിമലയിലേക്ക് അയച്ചത്.

കഴിഞ്ഞ വർഷം ശബരിമലയിലേക്ക് കൊണ്ടുപോയ മിൽമ നെയ് വഴിമധ്യേ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേട് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ ടെൻഡറിൽ പങ്കെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് അടിയന്തരമായി മിൽമയിൽ നിന്ന് നെയ് വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ദേവസ്വം ബോർഡും തമ്മിൽ ധാരണയായത്. മുൻവർഷത്തെ ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ ഇത്തവണ മിൽമയുടെ സ്വന്തം വാഹനത്തിലാണ് നെയ് എത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന ഉൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നെയ് കൈമാറിയത്.

ആകെ 50,000 ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ് ആവശ്യത്തിന് തികയുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ നെയ് വാങ്ങാനുള്ള കരാറിൽ ഏർപ്പെടുക. ഒരു ലിറ്റർ നെയ്യിന് 660 രൂപയാണ് മിൽമ ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യം മിൽമയെ ഒഴിവാക്കി ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ വിളിച്ചിരുന്നു. എന്നാൽ നെയ് ക്രമക്കേട് കേസിൽ ആരോപണവിധേയനായ തമിഴ്നാട്ടിലെ കരാറുകാരൻ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതോടെ റീ ടെൻഡർ ഒഴിവാക്കി. പിന്നീട് വിളിച്ച ടെൻഡറിലും മറ്റാരും എത്താതായതോടെയാണ് മിൽമയെ വീണ്ടും സമീപിച്ചത്.

അതേസമയം, നെയ് ക്രമക്കേട് കേസിൽ രണ്ട് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix