Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരവിന്ദ് കെജ്‌രിവാളിനും മകൾക്കും വധഭീഷണി; ഏഴ് കോടി രൂപ ആവശ്യപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനും വധഭീഷണി. ആം ആദ്മി പാർട്ടി നേതാവും ഡൽഹിയിലെ തിലക് നഗർ എം.എൽ.എയുമായ ജർണൈൽ സിങ്ങിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഏഴ് കോടി രൂപ ആവശ്യപ്പെട്ടാണ് സന്ദേശമയച്ചത്. പണം നൽകിയില്ലെങ്കിൽ കെജ്‌രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട വ്യക്തി ഫോണിലൂടെയും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയുമാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നവംബർ ആറിന് ജർണൈൽ സിങ് പഞ്ചാബിലെ മൊഹാലി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെയും ഐ.ടി നിയമത്തിലെയും വകുപ്പുകൾ പ്രകാരം മൊഹാലി പൊലീസ് കേസെടുത്തു.

സൈബർ ക്രൈം വിഭാഗം ഇൻസ്‌പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണച്ചുമതല. ഭീഷണി സന്ദേശം അയച്ച മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ, ഐ.പി. ലോഗുകൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix