Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഫയുടെ ഫേസ്ബുക്ക് പേജുകൾ ബ്ലോക്ക് ചെയ്ത സംഭവം; മുഖ്യമന്ത്രിയെ പരിഹസിച്ച് പി. രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നോക്യാപ്പിന്റെയും കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും (കിഫ) ഫേസ്ബുക്ക് പേജുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ്. ചില പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സർക്കാർ, കിഫയുടെ കാര്യത്തിൽ പേജ് തന്നെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് രാജീവിന്റെ വിമർശനം.

നോക്യാപ്പിന്റെ ചില പോസ്റ്റുകൾ ആക്ഷേപകരമാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണം. എന്നാൽ കിഫയുടെ കാര്യത്തിൽ ആക്ഷേപകരമായ പോസ്റ്റുകളുടെ പേരിൽ പേജ് തന്നെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് സർക്കാർ നിലപാട്. ഇതിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പി. രാജീവ് മുഖ്യമന്ത്രിയെ പരിഹസിച്ചത്.

മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ മെറ്റ നീക്കം ചെയ്യുന്നുവെന്ന വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നു. താൻ ആവശ്യപ്പെട്ടാൽ മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുമെങ്കിൽ താനൊരു മഹാസംഭവമാണെന്നായിരുന്നു അന്ന് സതീശന്റെ പ്രതികരണം. ആവശ്യമെങ്കിൽ മെറ്റയ്ക്ക് കത്തയക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ മെറ്റയ്ക്ക് കത്തയച്ചത് നിരോധനം നീക്കാനല്ല, പേജുകൾ നിരോധിക്കാനായിരുന്നുവെന്നായിരുന്നു പി. രാജീവിന്റെ പരിഹാസം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്ന് പഠിക്കേണ്ടിവരുമെന്നും അദ്ദേഹം കുറിച്ചു.

കിഫയുടെ ഫേസ്ബുക്ക് പേജിൽ മുൻ സർക്കാരിന്റെ കാലത്തെ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും വനംമന്ത്രിക്കുമെതിരായ വിമർശനങ്ങൾ ഇപ്പോഴും കാണാനാകുമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. പുതിയ സർക്കാരിനെ അഭിനന്ദിക്കുന്ന പോസ്റ്റുകളും പേജിലുണ്ടായിരുന്നു. ചെറിയ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ പേജ് തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘പുതുയുഗ കേരളം’ എന്ന പരിഹാസത്തോടെയാണ് പി. രാജീവ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix