Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണം; ടിവികെ എംഎൽഎയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെ പിന്തുണച്ച് തമിഴ്നാട് സർക്കാർ. ആരോപണങ്ങൾ വ്യാജമാണെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് അശ്ലീല സന്ദേശം അയച്ചെന്നും മദ്യലഹരിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമായിരുന്നു ആരോപണം. ഡിഎംകെ എംപി കനിമൊഴിയും വിഷയം ഏറ്റെടുത്ത് പ്രതികരിച്ചിരുന്നു. എംഎൽഎമാരിൽ നിന്ന് ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ വിമർശനം.

എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമാക്കിയുള്ള കനിമൊഴിയുടെ ആരോപണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ടിവികെ എംഎൽഎമാരെ മൂന്ന് ദിവസം റിസോർട്ടിൽ താമസിപ്പിക്കുമെന്ന വാർത്തയും ഇതുപോലെ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അരുൾ വിഗ്നേഷ് നിഷേധിച്ചു. കനിമൊഴി തനിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും ഉള്ള കളക്ടറുടെ വസതിയിൽ തനിക്ക് എങ്ങനെ അതിക്രമിച്ചു കടക്കാനാകുമെന്നും എംഎൽഎ ചോദിച്ചു.

വിവാദത്തെ തുടർന്ന് ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് പാർട്ടി യോഗം വിളിച്ചുചേർത്തിരുന്നു. ഇതിനിടെ, അരുൾ വിഗ്നേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ പ്രതിഷേധം നടത്തി. ചെന്നൈയിലെ സൈദാപ്പേട്ടിലുള്ള പനഗൽ മാളികയ്ക്ക് സമീപമായിരുന്നു പ്രതിഷേധം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix