വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണം; ടിവികെ എംഎൽഎയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെ പിന്തുണച്ച് തമിഴ്നാട് സർക്കാർ. ആരോപണങ്ങൾ വ്യാജമാണെന്ന് നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് അശ്ലീല സന്ദേശം അയച്ചെന്നും മദ്യലഹരിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമായിരുന്നു ആരോപണം. ഡിഎംകെ എംപി കനിമൊഴിയും വിഷയം ഏറ്റെടുത്ത് പ്രതികരിച്ചിരുന്നു. എംഎൽഎമാരിൽ നിന്ന് ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ […]
Read more