Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ചരിത്രത്തിൻ്റെ ഗതി മാറ്റാനാകില്ല, തായ്‌വാൻ ചൈനയുടെ ഭാഗമാകും’: ഷി ജിൻ പിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ്: തായ്‌വാനെ ചൈനയോട് കൂട്ടിച്ചേർക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്നും ഈ പുനരേകീകരണം ആർക്കും തടയാനാകില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. തായ്‌വാന്റെ പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തെ തള്ളിക്കളഞ്ഞ അദ്ദേഹം, സമാധാനപരമായ ചർച്ചകളിലൂടെ ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ’ എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കി.

തായ്‌വാനിലെ ജനങ്ങളുടെ വികാരങ്ങളും താൽപര്യങ്ങളും പരിഗണിക്കുമെന്നും എന്നാൽ തായ്‌വാൻ സ്വതന്ത്ര രാജ്യമാണെന്ന വാദമുയർത്തുന്ന വിഘടനവാദ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഷി മുന്നറിയിപ്പ് നൽകി. ചൈനീസ് വിപ്ലവ നേതാവ് സൺ യാറ്റ്-സെന്നിന്റെ 160-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിന്റെ ഒഴുക്ക് തടയാൻ ആർക്കും കഴിയില്ലെന്നും മാതൃരാജ്യത്തിന്റെ പൂർണമായ ഏകീകരണം യാഥാർഥ്യമാകുമെന്നും ഷി പറഞ്ഞു. തായ്‌വാൻ കടലിടുക്കിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങളും വിദേശത്തുള്ള ചൈനക്കാരും തായ്‌വാൻ സ്വാതന്ത്ര്യവാദികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഒരു ചൈന’ എന്ന തത്വവും 1992-ലെ ധാരണയും അംഗീകരിക്കാൻ തയ്യാറായാൽ തായ്‌വാനിലെ ജനങ്ങളുമായി സമാധാനപരമായ ചർച്ചകൾക്ക് ബെയ്ജിങ് ഒരുക്കമാണെന്നും ഷി വ്യക്തമാക്കി. 1911-ലെ ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ സൺ യാറ്റ്-സെന്നിനെ രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിച്ച ദേശസ്നേഹിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഷി ജിൻപിങ്ങിന്റെ പ്രസ്താവന തായ്‌വാൻ സർക്കാർ പൂർണമായും തള്ളി. ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ’ എന്ന നയം തായ്‌വാനിലെ ജനങ്ങളോ സർക്കാരോ അംഗീകരിക്കില്ലെന്ന് തായ്‌വാന്റെ മെയിൻലാൻഡ് അഫയേഴ്‌സ് കൗൺസിൽ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴടങ്ങുന്നതിന് തുല്യമാണ് ഈ നയമെന്നും കൗൺസിൽ പ്രതികരിച്ചു.

തായ്‌വാന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നാണ് പ്രസിഡന്റ് ലായ് ചിങ്-തേയുടെ നിലപാട്. ലായ് ചിങ്ങിനെ വിഘടനവാദിയെന്ന് വിശേഷിപ്പിക്കുന്ന ചൈന അദ്ദേഹവുമായി ചർച്ചകൾക്ക് തയ്യാറായിട്ടില്ല.

അതേസമയം, തായ്‌വാന് ചുറ്റുമുള്ള സൈനിക സമ്മർദം ചൈന തുടരുകയാണ്. വ്യാഴാഴ്ച ജെ-16 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ 29 ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാന് ചുറ്റും ‘ജോയിന്റ് കോംബാറ്റ് റെഡിനെസ് പട്രോളിങ്’ നടത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രസംഗത്തിൽ സൈനികാക്രമണത്തെക്കുറിച്ച് ഷി ജിൻപിങ് പരാമർശിച്ചില്ലെങ്കിലും മേഖലയിൽ ചൈനയുടെ സൈനിക നീക്കങ്ങൾ തുടരുന്നത് ശ്രദ്ധേയമാണ്.

അടുത്തയാഴ്ച ഷെൻഷെനിൽ നടക്കുന്ന എപെക് ഉച്ചകോടിക്കിടെ ഷി ജിൻപിങ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തായ്‌വാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റിന്റെ പുതിയ പ്രതികരണം. രണ്ടാഴ്ചയ്ക്കുള്ളിൽ തായ്‌വാനിൽ സുപ്രധാന തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix