Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇതരജാതിക്കാരനുമായുള്ള പ്രണയബന്ധം എതിർത്തു; 21കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വഡോദര: ഇതര ജാതിയിൽപ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തെ എതിർത്ത പിതാവ് 21കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാട്ട് താലൂക്കിലെ മേത്പൂർ ഗ്രാമത്തിൽ നവംബർ ഒമ്പതിന് പുലർച്ചെയായിരുന്നു സംഭവം. സാനിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് കൗശൽകുമാർ പട്ടേലിനെ ഖംഭാട്ട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ ഒമ്പതിന് പുലർച്ചെ 3.15ഓടെ വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ അടുക്കളയിൽ വെച്ച് ദുപ്പട്ട ഉപയോഗിച്ച് മകളുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരേ ഗ്രാമത്തിലെ യുവാവുമായി സാനിയ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെന്നും യുവാവിന്റെ പ്രതിമാസ വരുമാനം 10,000 മുതൽ 15,000 രൂപ വരെയാണെന്നും ചൂണ്ടിക്കാട്ടി കൗശൽകുമാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നതായി ഖംഭാട്ട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി.ജെ. ബന്ത്വ പറഞ്ഞു.

സംഭവദിവസം പുലർച്ചെയും ബന്ധത്തിൽനിന്ന് പിന്മാറാൻ കൗശൽകുമാർ സാനിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി വിസമ്മതിച്ചതോടെ പ്രകോപിതനായ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇൻസ്പെക്ടർ വ്യക്തമാക്കി. കൊമേഴ്‌സ് ബിരുദധാരിയായ സാനിയ തുടർപഠനത്തിനായി ഒരു കോഴ്സ് ചെയ്തുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം

സാനിയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പറഞ്ഞത്. എന്നാൽ മൃതദേഹം പരിശോധിച്ച സിവിൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് മരണത്തിൽ സംശയം തോന്നിയതോടെ പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശിച്ചു. തുടർന്നുള്ള പരിശോധനയിലാണ് കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ കൗശൽകുമാറിനെ കോടതി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix